Sorry, you need to enable JavaScript to visit this website.

റിയാദിൽ വാണിംഗ് സൈറൻ പരീക്ഷണം നടത്തും

റിയാദ് - റിയാദിലും അൽദിർഇയ്യയിലും അൽഖർജിലും ദലമിലും അടുത്തയാഴ്ച വാണിംഗ് സൈറൻ പരീക്ഷണം നടത്തുന്നതിന് സിവിൽ ഡിഫൻസ് തീരുമാനിച്ചു. 
മുഹറം 20 (സെപ്റ്റംബർ 19) വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് വാണിംഗ് സൈറൻ പരീക്ഷണം നടത്തുക. വാണിംഗ് സൈറൻ സംവിധാനത്തിന്റെ കാര്യക്ഷമതയും സുസജ്ജതയും ഉറപ്പു വരുത്തുന്നതിന് ലക്ഷ്യമിട്ടാണ് പരീക്ഷണം നടത്തുന്നതെന്ന് റിയാദ് പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു. 

Tags

Latest News