Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം; സമ്മാന വിതരണം ഇന്ന്

മക്ക- ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിച്ച നാൽപത്തിയൊന്നാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഇന്ന് നടക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വിജയികൾക്ക് ആകെ 11,85,000 റിയാൽ സമ്മാനമായി വിതരണം ചെയ്യും.


മുഹറം അഞ്ചു മുതൽ ഏഴു വരെയുള്ള ദിവസങ്ങളിൽ മക്ക ഫെയർമൗണ്ട് ക്ലോക്ക് ടവർ ഹോട്ടലിൽ മത്സരാർഥികളുടെ താമസ സ്ഥലത്താണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടന്നത്. 103 രാജ്യങ്ങളിൽ നിന്നുള്ള 146 മത്സരാർഥികൾ മക്കയിൽ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ പങ്കെടുത്തു. ഇക്കൂട്ടത്തിൽ നിന്ന് 84 പേർ ഫൈനലിലേക്ക് യോഗ്യത നേടി. മുഹറം എട്ടു മുതൽ പത്തു വരെയായിരുന്നു ഫൈനൽ. നാൽപത്തിയൊന്നു വർഷം മുമ്പ് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരം ആരംഭിച്ച ശേഷം ഇതുവരെ ലോക രാജ്യങ്ങളിൽ നിന്നുള്ള 6300 ലേറെ പേർ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Tags

Latest News