Sorry, you need to enable JavaScript to visit this website.

രോഹിത് ഓപണറായേക്കും

ന്യൂദല്‍ഹി - കെ.എല്‍ രാഹുലിന്റെ സ്ഥിരതയില്ലായ്മ പ്രശ്‌നമാണെന്നും ടെസ്റ്റ് ക്രിക്കറ്റിലും രോഹിത് ശര്‍മയെ ഓപണറായി പരിഗണിക്കുമെന്നും ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ നാല് ഇന്നിംഗ്‌സില്‍ 44, 38, 13, 6 എന്നിങ്ങനെയായിരുന്നു രാഹുല്‍ സ്‌കോര്‍ ചെയ്തത്. 12 ഇന്നിംഗ്‌സ് മുമ്പ് ഇംഗ്ലണ്ടിനെതിരെ ഓവലിലായിരുന്നു അവസാന സെഞ്ചുറി -149. അതിനു ശേഷം അര്‍ധ ശതകം പോലും നേടിയിട്ടില്ല. അതേസമയം രോഹിത് മധ്യനിരയില്‍ സ്ഥാനമില്ലാതെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താണ്. 

Latest News