Sorry, you need to enable JavaScript to visit this website.

വീണ്ടും പെനാല്‍ട്ടി പിഴച്ചു, യുനൈറ്റഡിന് തോല്‍വി

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും പെനാല്‍ട്ടി തുഴച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. മാര്‍ക്കസ് റാഷ്ഫഡ് പെനാല്‍ട്ടി പാഴാക്കിയത് യുനൈറ്റഡിന് തിരിച്ചടിയായി. ക്രിസ്റ്റല്‍ പാലസിനോട് സ്വന്തം ഗ്രൗണ്ടില്‍ അവര്‍ 1-2 ന് തോറ്റു. ഇഞ്ചുറി ടൈമിലാണ് ക്രിസ്റ്റല്‍ പാലസ് വിജയ ഗോള്‍ കണ്ടെത്തിയത്. ഗോളി ഡേവിഡ് ഡി ഗിയയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. 1991 നു ശേഷം ആദ്യമായാണ് യുനൈറ്റഡിനെ പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസ് തോല്‍പിക്കുന്നത്. 
ആദ്യ മത്സരത്തില്‍ പോള്‍ പോഗ്ബ പെനാല്‍ട്ടി പാഴാക്കിയതോടെ യുനൈറ്റഡ് 1-1 ന് വുള്‍വര്‍ഹാംപ്റ്റനുമായി സമനില വഴങ്ങിയിരുന്നു. 
ഫ്രാങ്ക് ലംപാഡിന്റെ കോച്ചിംഗില്‍ ചെല്‍സി ആദ്യ വിജയം സ്വന്തമാക്കി. താമി അബ്രഹാമിന്റെ ഇരട്ട ഗോളില്‍ ചെല്‍സി 3-2 ന് നോര്‍വിച് സിറ്റിയെ തോല്‍പിച്ചു. മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ 3-1 ന് ആഴ്‌സനലിനെ തകര്‍ത്തു. 

Latest News