Sorry, you need to enable JavaScript to visit this website.

ഉപ്പും കുരുമുളകും നാരങ്ങയും ചേർന്നാൽ...

ഉപ്പ്, കുരുമുളക്, നാരങ്ങ ഇവ ചേർന്നുള്ള സാലഡ് പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ്. പലവിധ അസുഖങ്ങൾക്കും ഈ കൂട്ടുകൾ ഉപയോഗിക്കാറുണ്ട്.  തലവേദന, ജലദോഷം എന്നിവയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മരുന്നാണിത്. 
തൊണ്ട വേദനയെ ഇല്ലാതാക്കാൻ ഏറ്റവും പറ്റിയ വീട്ടുവൈദ്യമാണ് ഇത്. ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര്, അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി ഇടയ്ക്കിടക്ക് കവിൾ കൊള്ളുക.
മൂക്കടപ്പിനും ഉത്തമൗഷധമാണ് ഇത്. കുരുമുളക്, കറുവപ്പട്ട, ജീരകം, ഏലക്കായ എന്നിവയെല്ലാം കൂടി മിക്‌സ് ചെയ്ത് ഇത് ഇടയ്ക്കിടയ്ക്ക് മണപ്പിക്കുക. അൽപം നാരങ്ങാ നീരും അൽപം കുരുമുളക് പൊടിയും കൂടി തേനിൽ മിക്‌സ് ചെയ്ത് കഴിക്കുക. ഇത് മെറ്റബോളിസം ഉയർത്തുന്നു. മാത്രമല്ല അമിത വണ്ണമെന്ന പ്രശ്‌നത്തെ ചെറുക്കുകയും ചെയ്യുന്നു.
ആമാശയത്തിനകത്ത് അടിഞ്ഞു കൂടുന്ന ക്രിസ്റ്റലുകളാണ് പിന്നീട് ഗാലസ്‌റ്റോൺ ആയി രൂപാന്തരം പ്രാപിക്കുന്നത്. ഇതിന് അൽപം ഒലീവ് ഓയിലിൽ അൽപം നാരങ്ങാ നീരും അൽപം കുരുമുളക് പൊടിയും മിക്‌സ് ചെയ്ത് കഴിക്കുക. ഇത് സ്‌റ്റോൺ ഇല്ലാതാക്കും. വായ്പ്പുണ്ണിനും ഉത്തമ ഔഷധമാണ് ഇത്. ഇതെല്ലാം കൂടി അൽപം വെള്ളത്തിൽ മിക്‌സ് ചെയ്ത് ഇടയ്ക്കിടയ്ക്ക് കവിൾ കൊള്ളുക.


 

Latest News