Sorry, you need to enable JavaScript to visit this website.

തലമുറകളുടെ സംഗമം; 54 കലാകാരന്മാരുടെ ചിത്രങ്ങളുമായി കൊച്ചിന്‍ ആര്‍ട് ഫെയര്‍

നാസര്‍ ബഷീറിന്റെ ചിത്രം.
ബിന്ദി രാജഗോപാലിന്റെ ചിത്രം.
ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ ചിത്രം.

കൊച്ചി- കൊച്ചിന്‍ ആര്‍ട് ഫെയര്‍ നാലാം എഡിഷന്‍ പ്രദര്‍ശനത്തില്‍ 54 കലാകാരന്മാരുടെ സൃഷ്ടികള്‍. വ്യത്യസ്ത തലമുറകളില്‍പെട്ട പ്രശസ്തരായ ഇന്ത്യന്‍ ചിത്രകാരന്മാര്‍ക്കൊപ്പം സമീപകാലത്ത് ചിത്രരചനാ പരിശീലനം പൂര്‍ത്തിയാക്കിയവരുടേയും പഠനം തുടരുന്നവരുടേയും സൃഷ്ടികളുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2019/08/22/p5bindirajagopal.jpg

. ബിന്ദി രാജഗോപാലിന്റെ ചിത്രം.

കൊച്ചി ലളിതകലാ അക്കാദമി ഗാലറിയില്‍ ആരംഭിച്ച 85 ചിത്രങ്ങളും ശില്‍പങ്ങളുമടങ്ങിയ  പ്രദര്‍ശനം 31 ന് സമാപിക്കും. ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഗുലാം മുഹമ്മദ് ഷെയ്ഖ്, ബോസ് കൃഷ്ണമാചാരി, ഷിബു നടേശന്‍, എന്‍.എം. റിംസണ്‍, ഗോപീകൃഷ്ണ, പ്രദീപ് പുത്തൂര്‍, ടോം ജെ. വട്ടക്കുഴി, സി. ഭാഗ്യനാഥന്‍, കെ.എസ്. ദിലീപ് കുമാര്‍, ബാബു സേവ്യര്‍, ഒ. സുന്ദര്‍, യാമിനി മോഹന്‍, എസ്.എന്‍. സുജിത്ത്, പി.എച്ച്. ഹോചിമിന്‍, കെ.ആര്‍. കുമാരന്‍, ബിന്ദി രാജഗോപാല്‍, നാസര്‍ ബഷീര്‍, രഘുനാഥ് കെ, ജിജി അജിത്ത്, ബിനു ഭാസ്‌കര്‍, നാരായണ മോഹനന്‍, ശ്രീകാന്ത് നെട്ടൂര്‍, സംഗീത് ശിവന്‍, നാരായണന്‍ നമ്പൂതിരി, ജ്യോതിലാല്‍ ടി.ജി, സുമേഷ് കമ്പല്ലൂര്‍ തുടങ്ങിയവരുടെ സൃഷ്ടികള്‍  പ്രദര്‍ശനത്തിലുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2019/08/22/p5gulammuhammedshaikh.jpg

ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ ചിത്രം.

 

 

Latest News