Sorry, you need to enable JavaScript to visit this website.

പാലാരിവട്ടം മേൽപ്പാലം; മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം- പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും കിറ്റ്‌കോയിലെയും ആർഡിഎസ് കമ്പനിയിലെയും ഉദ്യോഗസ്ഥരടക്കമുള്ളവരെയും ചോദ്യം ചെയ്യും. പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. നിലവാരം കുറഞ്ഞ കോൺക്രിറ്റാണ് പാലം നിർമാണത്തിനുവേണ്ടി നടത്തിയത്. 20 വർഷത്തെ മാത്രം ആയുസാണ് പാലത്തിനുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മന്ത്രിയായിരുന്ന താൻ പാലത്തിന് ഭരണാനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കാണെന്നുമാണ് ഇബ്രാഹീം കുഞ്ഞ് പറയുന്നത്. 2014ൽ പാലത്തിന്റെ നിർമ്മാണ സമയത്ത് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡിയായിരുന്ന എ.പി.എം മുഹമ്മദ് ഹനീഷ് ഉൾപ്പെടെയുള്ളവരുടെ മൊഴിയും വിജിലൻസ് ശേഖരിക്കും

Latest News