Sorry, you need to enable JavaScript to visit this website.

സുമനസുകളുടെ കാരുണ്യത്താൽ ഉണ്ണികൃഷ്ണൻ നാട്ടിലേക്ക് തിരിച്ചു

റിയാദ്- കഴിഞ്ഞ ഏഴു മാസമായി ജോലിയോ ഇഖാമയോ ശമ്പളമോ ഇല്ലാതെ പ്രയാസത്തിലായ പാലക്കാട് കോങ്ങാട് പെരിങ്ങോട് സ്വദേശി ഉണ്ണികൃഷ്ണൻ സുമനസുകളുടെ കാരുണ്യത്താൽ നാട്ടിലേക്ക് തിരിച്ചു. 
മുൻപ് ജോലി ചെയ്തിരുന്ന സ്‌പോൺസറുടെ കീഴിൽ നിന്നും എക്‌സിറ്റിൽ നാട്ടിൽ പോയ ഉണ്ണിക്ക് അതേ സ്‌പോൺസർ തന്നെ വിസ അയച്ചു കൊടുത്തു കൊണ്ട് വരുകയായിരുന്നു, എന്നാൽ വന്നിട്ട് ദിവസങ്ങളോളം സ്‌പോൺസർ ബന്ധപ്പെടുകയോ കാണാൻ ശ്രമിക്കുകയോ ചെയ്യാതിരിക്കുകയും തുടർന്ന് ജോലി ഇല്ലെങ്കിൽ എക്‌സിറ്റ് അടിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടപ്പോൾ ഇസ്തിമാറയോ,  ഇൻസൂറൻസോ ഇല്ലാതെ  പൂർണമായും പ്രവർത്തനയോഗ്യമല്ലാത്ത വാഹനം നൽകി നിർബന്ധിച്ചു ഓടിക്കാൻ പറയുകയായിരുന്നു. വ്യക്തമായ രേഖകൾ ഇല്ലാത്തതിനാൽ പലതവണ ട്രാഫിക് ഫൈൻ വന്നപ്പോൾ വാഹനം നിർത്തിയിട്ടു എക്‌സിറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സ്‌പോൺസർ ഭീമമായ തുക ആവശ്യപ്പെടുകയും അതല്ലാത്ത പക്ഷം എക്‌സിറ്റ് അടിക്കുകയില്ലെന്നു പറഞ്ഞതിനെ തുടർന്ന് സുമനസ്സുകളുടെ കയ്യിൽ നിന്നും പണം സ്വരൂപിച്ച് സ്‌പോസർക്ക് നൽകുകയായിരുന്നു.
തുടർന്ന് ഹോത്താ മലയാളീസ് ചാരിറ്റി ഓർഗനൈസേഷൻ നൽകിയ ടിക്കറ്റിൽ ഉണ്ണി ഇന്ന് സ്വദേശത്തേക്ക് മടങ്ങി. സംഘടന ജനറൽ സെക്രട്ടറി മുസ്തഫ അറബി മണ്ണാർമല ടിക്കറ്റ് കൈമാറി, സംഘടന ചെയർമാൻ അഷ്‌റഫ് സ്റ്റീൽ, ബാബു കണ്ണൂർ, അൻവർ എടത്തനാട്ടുകര, മനാഫ് കൊല്ലം, എൻ.വി സലീം മണ്ണാർക്കാട്, അനൂപ് മലപ്പുറം, ഷറഫു മണ്ണാർക്കാട് എന്നിവർ സംബന്ധിച്ചു.
 

Tags

Latest News