Sorry, you need to enable JavaScript to visit this website.

ഈജിപ്ത് ടീമില്‍ ലൈംഗിക വിവാദം, നിലപാട് മാറ്റി സലാഹ്

കയ്‌റൊ - ഈജിപ്ത് ഫുട്‌ബോള്‍ ടീമിലെ ലൈംഗിക വിവാദത്തില്‍ ലിവര്‍പൂള്‍ സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ് സലാഹ് നിലപാട് മാറ്റി. ലൈംഗികാരോപണം നേരിടുന്ന അംറ് വര്‍ദയെ ടീമിലുള്‍പെടുത്തണമോ ഒഴിവാക്കണമോയെന്നതു സംബന്ധിച്ചാണ് വിവാദം കൊഴുക്കുന്നത്. കഴിഞ്ഞ ദിവസം സി.എന്‍.എന്‍ അഭിമുഖത്തില്‍ സലാഹ് പ്രകടിപ്പിച്ച അഭിപ്രായം വിവാദത്തിന് എരിവും പുളിയും പകര്‍ന്നു. 
ഈജിപ്തില്‍ നടന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പിനിടെ സലാഹ് ട്വിറ്ററിലൂടെ അംറ് വര്‍ദക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. താരത്തിന് രണ്ടാമതൊരു അവസരം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കഴിഞ്ഞ ദിവസം സി.എന്‍.എന്‍ അഭിമുഖത്തില്‍ സലാഹ് നിലപാട് മാറ്റി. 'ലൈംഗിക പീഡനം മുമ്പും നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നു. ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ അംറ് വര്‍ദ ചികിത്സ തേടേണ്ടതുണ്ട്.' -സലാഹ് പറഞ്ഞു. 
ജൂണില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് അംറ് വര്‍ദയുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച ആരോപണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍ സഹതാരങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന് കരുതുന്നു വര്‍ദ ടീമില്‍ തിരിച്ചെത്തി. ഇതില്‍ തനിക്ക് പങ്കില്ലെന്നാണ് സലാഹ് വിശദീകരിക്കുന്നത്. 
സലാഹിന്റെ അഭിമുഖത്തില്‍ ഈജിപ്ത് ഫെഡറേഷനെയും വിമര്‍ശിക്കുന്നുണ്ട്. എതിര്‍പ്പും പിന്തുണയും ഏറിയതോടെ സലാഹിന്റെ അഭിമുഖം വലിയ ചര്‍ച്ചയായിട്ടുണ്ട്. സലാഹ് കള്ളം പറയുകയാണെന്നും വര്‍ദയെ തിരിച്ചുകൊണ്ടുവന്നതില്‍ താരത്തിന് സുപ്രധാന പങ്കുണ്ടെന്നും പലരും ആരോപിച്ചു.

Latest News