Sorry, you need to enable JavaScript to visit this website.

ക്യാപ്റ്റന്‍സി റെക്കോര്‍ഡും കോഹ്‌ലിക്ക് സ്വന്തമാവുന്നു

നോര്‍ത് സൗണ്ട് (ആന്റിഗ്വ) - വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര നാളെ ആരംഭിക്കാനിരിക്കെ എം.എസ്. ധോണിയുടെ ടെസ്റ്റ് വിജയങ്ങളുടെ റെക്കോര്‍ഡിനരികെ വിരാട് കോഹ്‌ലി. ക്യാപ്റ്റനായ 60 ടെസ്റ്റുകളില്‍ ധോണി ഇന്ത്യക്ക് 27 വിജയം സമ്മാനിച്ചിട്ടുണ്ട്. കോഹ്‌ലിക്ക് 46 കളികളില്‍ 26 വിജയങ്ങളായി. 2014 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ധോണി വിരമിച്ചപ്പോഴാണ് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും ന്യൂസിലാന്റിനുമെതിരെ ഹോം പരമ്പരകളില്‍ കോഹ്‌ലി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും പരമ്പര തോറ്റു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യയെ പരമ്പര വിജയത്തിലേക്കു നയിച്ചു. ഓസ്‌ട്രേലിയയെ 3-1 നാണ് തോല്‍പിച്ചത്. 
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ബാറ്റിംഗിലും കോഹ്‌ലി ഉജ്വല ഫോമിലാണ്. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്‌സ്മാനാണ്. 62.70 ശരാശരിയില്‍ 4515 റണ്‍സ്. 18 സെഞ്ചുറിയുമടിച്ചു. 
വെസ്റ്റിന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റാണ് ഇന്ത്യ കളിക്കുക. ഇരു രാജ്യങ്ങളും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ക്കും തുടക്കമിടുകയാണ്. 

Latest News