Sorry, you need to enable JavaScript to visit this website.

സ്വപ്‌നക്കുതിപ്പ് തുടരാന്‍ ഗോകുലം

കൊല്‍ക്കത്ത - ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലുകള്‍ ഇന്ന് കൊല്‍ക്കത്ത സാള്‍ട്‌ലെയ്ക് സ്റ്റേഡിയത്തില്‍ അരങ്ങേറുമ്പോള്‍ ഗോകുലം കേരളാ എഫ്.സി പുതിയ ഉയരങ്ങളിലേക്കാണ് ചിറക് തേടുന്നത്. ആദ്യ സെമി ഫൈനലില്‍ ഗോകുലം കേരളാ എഫ്.സി കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെയും രണ്ടാം സെമിയില്‍ മോഹന്‍ ബഗാന്‍ കൊല്‍ക്കത്ത റിയല്‍ കശ്മീര്‍ എഫ്.സിയെയും നേരിടും. 
ഗോകുലവും ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളിയും ജയിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന കശ്മീരിന്റെ പ്രതിനിധികളായ റിയല്‍ കശ്മീര്‍ അപ്രതീക്ഷിത കുതിപ്പ് തുടരാനുള്ള ശ്രമത്തിലായിരിക്കും. കശ്മീരിലെ സാഹചര്യം കാരണം പ്രി സീസണ്‍ മത്സരങ്ങളൊന്നും കളിക്കാതെയാണ് റിയല്‍ കശ്മീര്‍ ടീം ഡ്യൂറന്റ് കപ്പിനെത്തിയത്. 
ഐ-ലീഗില്‍ കശ്മീര്‍ ടീം ഇതേ വേദിയില്‍ ബഗാനെ 2-1 ന് അട്ടിമറിച്ചിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ഗോകുലമാണ്. മൂന്നു കളികളില്‍ 11 ഗോളാണ് ഗോകുലം അടിച്ചുകൂട്ടിയത്. അതില്‍ എട്ടും മാര്‍ക്കസ് ജോസഫിന്റെ ബൂട്ടില്‍ നിന്നാണ്. ട്രിനിഡാഡ് സ്വദേശിയായ ഇരുപത്തെട്ടുകാരന്റെ പേരില്‍ രണ്ട് ഹാട്രിക്കുകളുണ്ട്.  

Latest News