Sorry, you need to enable JavaScript to visit this website.

കോഹ്‌ലിക്കു കീഴില്‍ ടെസ്റ്റ് കളിക്കണം -ശ്രീശാന്ത്

കൊച്ചി - ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തുകയും 100 വിക്കറ്റ് തികക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് അടുത്ത വര്‍ഷം വിലക്ക് പൂര്‍ത്തിയാക്കുന്ന ശ്രീശാന്ത്. ആരാധകരുടെ പ്രാര്‍ഥന ഫലം കണ്ടിരിക്കുകയാണ്. ടെസ്റ്റില്‍ എനിക്ക് 87 വിക്കറ്റുണ്ട്. 100 വിക്കറ്റോടെ കരിയര്‍ അവസാനിപ്പിക്കണം. അടുത്ത വര്‍ഷം എനിക്ക 37 ആവും. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനാവുമെന്നുറപ്പുണ്ട്. വിരാട് കോഹ്‌ലിക്കു കീഴില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ട് -ശ്രീശാന്ത് പറഞ്ഞു. 
27 ടെസ്റ്റില്‍ നിന്നാണ് ശ്രീശാന്ത് 87 വിക്കറ്റെടുത്തത്. 53 ഏകദിനങ്ങളില്‍ 75 വിക്കറ്റും 10 ട്വന്റി20 കളില്‍ ഏഴു വിക്കറ്റും നേടിയിട്ടുണ്ട്. ടിനു യോഹന്നാന്‍ മാത്രമാണ് ശ്രീശാന്തിനെ കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 

Latest News