Wednesday , February   26, 2020
Wednesday , February   26, 2020

വഫ ഫിറോസിന് ഭർത്താവ് വിവാഹമോചന നോട്ടീസയച്ചു

ന്യൂദൽഹി- തിരുവനന്തപുരം സിറാജ് ദിനപത്രത്തിന്റെ മേധാവി കെ.എം ബഷീറിനെ മദ്യ ലഹരിയിൽ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ സഹയാത്രിക വഫക്ക് ഭർത്താവ്  ഫിറോസ് വിവാഹ മോചന നോട്ടീസയച്ചു.വഫയുടെ സ്വദേശമായ വെള്ളൂർക്കോണം മുസ്‌ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കും വക്കീൽ നോട്ടീസിന്റെ കോപ്പി അയച്ചു. വക്കീൽ നോട്ടീസിന്റെ പകർപ്പ് മഹല്ല് കമ്മറ്റി ഓഫീസിൽ ലഭിച്ചതായി ഭാരവാഹികൾ സ്ഥിരീകരിച്ചു.

ഇസ്‌ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കൽ, അനുമതിയില്ലാതെയുള്ള വിദേശയാത്രകൾ, തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ നടത്തൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഏഴുപേജുള്ള വക്കീൽ നോട്ടീസിലുള്ളത്. വഫയുടെ വഴിവിട്ട ജീവിതരീതികൾ ചോദ്യംചെയ്യുന്ന ഘട്ടങ്ങളിൽ, തനിക്ക് കേരളത്തിൽ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും ഫിറോസ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹജീവിതം ആരംഭിച്ചത് മുതൽ അപകടം നടന്ന ദിവസം വരെയുള്ള, വഫയുമായി ബന്ധപ്പെട്ട സംഭവങ്ങൾ നോട്ടീസിൽ വിശദീകരിക്കുന്നുണ്ട്.  കാർ അപടത്തിനുശേഷം വഫ ഫിറോസ് എഷ്യനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് പിന്തുണയുമായി ഭർത്താവും കുടുംബവുമുണ്ടെന്ന് പറഞ്ഞിരുന്നു. ഈ വാദഗതികൾ പൂർണമായും തള്ളിക്കളയുന്നതാണ് വക്കീൽ നോട്ടീസിലെ വിവരങ്ങൾ.

Latest News