Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിലെ മത്സരം, ചര്‍ച്ച നാളേക്കു മാറ്റി

ന്യൂദല്‍ഹി - പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിന്റെ വേദി മൂന്നാമതൊരു രാജ്യത്തേക്കു മാറ്റണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ചര്‍ച്ച നാളത്തേക്കു മാറ്റി. ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ സംബന്ധിച്ച് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷനും (എ.ഐ.ടി.എ) രാജ്യാന്തര ടെന്നിസ് ഫെഡറേഷനും (ഐ.ടി.എഫ്) ഇന്ന് ടെലികോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തേണ്ടതായിരുന്നു. ചര്‍ച്ച മാറ്റി വെച്ച കാര്യം വെളിപ്പെടുത്തിയ ഇന്ത്യയുടെ നോണ്‍പ്ലേയിംഗ് ക്യാപ്റ്റന്‍ മഹേഷ് ഭൂപതി കാരണം വിശദീകരിച്ചില്ല. ഇസ്‌ലാമാബാദില്‍ സെപ്റ്റംബര്‍ 14 നും 15 നുമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഡേവിസ് കപ്പ് ഏഷ്യ-ഓഷ്യാന ഗ്രൂപ്പ് ഒന്ന് മത്സരത്തില്‍ ഏറ്റുമുട്ടേണ്ടത്. 
കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ മത്സരത്തിന്റെ വേദി മാറ്റുകയോ നീട്ടി വെക്കുകയോ വേണമെന്ന് ഐ.ടി.എഫിനോട് എ.ഐ.ടി.എ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ സുരക്ഷാ സാഹചര്യം തൃപ്തികരമാണെന്ന സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തലിനെ അവലംബിക്കുകയാണ് ഐ.ടി.എഫ്. രണ്ട് ആവശ്യങ്ങളും അവര്‍ തള്ളി.

Latest News