Sorry, you need to enable JavaScript to visit this website.

ലോക ബാഡ്മിന്റണ്‍: കിരീടം തേടി സിന്ധു

ബാസല്‍ - സ്വിറ്റ്‌സര്‍ലന്റിലെ ബാസലില്‍ നാളെ ആരംഭിക്കുന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷ ചുമലിലേറ്റി പി.വി. സിന്ധു. ആദ്യ റൗണ്ടില്‍ സിന്ധുവിന് ബൈ ലഭിച്ചിരിക്കുകയാണ്. രണ്ടാം റൗണ്ടില്‍ ചൈനീസ് തായ്‌പെയിയുടെ പയ് യു പോയെയോ ബള്‍ഗേറിയയുടെ ലിന്‍ഡ സെറ്റ്കീരിയെയോ രണ്ടാം റൗണ്ടില്‍ നേരിടും. 
ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ സിന്ധുവിന് ഫൈനലില്‍ അടി തെറ്റിയിരുന്നു. രണ്ടു തവണ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരുപത്തിനാലുകാരി എന്നും മികച്ച ഫോമില്‍ കളിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് നിര്‍ണായക മത്സരങ്ങളില്‍ സിന്ധുവിന് കാലിടറുകയാണ്. 
കിഡംബി ശ്രീകാന്താണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷ. സമീര്‍ വര്‍മയും അതേ പകുതിയിലാണ്. എന്നാല്‍ സമീറിന് ആദ്യ റൗണ്ടില്‍ രണ്ടാം സീഡ് ചൈനീസ് തായ്‌പെയുടെ തൂ ടിയേന്‍ ചെന്നുമായി ഏറ്റുമുട്ടേണ്ടി വരും. ബി. സായ്പ്രണീത്, മലയാളി താരം എച്ച്.എസ് പ്രണോയ് എന്നിവരും ആദ്യ റൗണ്ടില്‍ ഇറങ്ങുന്നുണ്ട്. 
തായ്‌ലന്റ് ഓപണ്‍ ചാമ്പ്യന്മാരായ സത് വിക് സായ
്‌രാജ് രംഗി റെഡ്ഢി-ചിരാഗ് ഷെട്ടി ജോഡി പരിക്കു കാരണം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. 

Latest News