Sorry, you need to enable JavaScript to visit this website.

സ്മിത്ത് കളിച്ചത് നെക്ക് ഗാഡ് ഇല്ലാതെ

ലണ്ടന്‍ - ജോഫ്ര ആര്‍ച്ചറുടെ പന്ത് കഴുത്തിന് കൊണ്ട് വീഴുമ്പോള്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് കളിച്ചത് നെക് ഗാഡ് ഇല്ലാത്ത ഹെല്‍മറ്റ് ധരിച്ച്. ഫിലിപ് ഹ്യൂസിന്റെ മരണത്തിനു ശേഷം മിക്ക കളിക്കാരും ഹെല്‍മറ്റില്‍ നെക് ഗാഡ് കൂടി ഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ നെക് ഗാഡ് ധരിച്ചു കളിക്കുന്നത് സ്മിത്തിന് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇനി നെക് ഗാഡ് ധരിക്കാന്‍ സ്മിത്ത് നിര്‍ബന്ധിതനാവുമെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. ഇപ്പോള്‍ കളിക്കാര്‍ക്ക് നെക് ഗാഡ് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം. എന്നാല്‍ ഭാവിയില്‍ നെക് ഗാഡ് നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ടെന്ന് ലാംഗര്‍ കരുതുന്നു. 
148.8 കി.മീ വേഗത്തില്‍ വന്ന പന്താണ് കഴുത്തിന്റെ സംരക്ഷണമില്ലാത്ത ഭാഗത്ത് കൊണ്ട്. കളിക്കളത്തില്‍ ചികിത്സ തേടിയ ശേഷം പവിലിയനിലേക്ക് മടങ്ങുകയായിരുന്നു സ്മിത്ത്. 46 മിനിറ്റിനു ശേഷം അടുതത് വിക്കറ്റ് നിലംപതിച്ച ശേഷമാണ് തിരിച്ചുവന്നത്. 
നാലാം ദിനം എല്ലാ പരിശോധനയും വിജയിച്ചതിനാലാണ് സ്മിത്ത് ബാറ്റിംഗിന് തിരിച്ചുവന്നതെന്നും കളിക്കാരെല്ലാം തനിക്ക് മക്കളെപ്പോലെയാണെന്നും അവരെ അപകടപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്നും ലാംഗര്‍ വിശദീകരിച്ചു. 

Latest News