Sorry, you need to enable JavaScript to visit this website.

കോട്‌ലയില്‍  കോഹ്‌ലി സ്റ്റാന്റ്

ന്യൂദല്‍ഹി - ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടിലെ സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിടാന്‍ ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇങ്ങനെ ആദരിക്കപ്പെടുന്ന പ്രായം കുറഞ്ഞ സജീവ ക്രിക്കറ്ററാണ് കോഹ്‌ലി. രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്‌ലിയുടെ ഉജ്വല വിജയം ആഘോഷിക്കാനാണ് ഈ നടപടിയെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ബിഷന്‍ സിംഗ് ബേദിയുടെയും മൊഹീന്ദര്‍ അമര്‍നാഥിന്റെയും പേരുകളാണ് ഗാലറിയിലെ മറ്റു ഭാഗങ്ങള്‍ക്കുള്ളത്. ഇരുവരും വിരമിച്ച ശേഷമാണ് ഈ രീതിയില്‍ ആദരിക്കപ്പെട്ടത്.
ദല്‍ഹിക്കാരായ വീരേന്ദര്‍ സെവാഗിന്റെയും അഞ്ജും ചോപ്രയുടെയും പേരില്‍ ഫിറോസ് ഷാ ഗ്രൗണ്ടില്‍ ഗെയ്റ്റുകളുണ്ട്. ഹാള്‍ ഓഫ് ഫെയിമിന് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എ.കെ പട്ടോഡിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. 

Latest News