Sorry, you need to enable JavaScript to visit this website.

ഈസ്റ്റ് ബംഗാള്‍-ഗോകുലം, മോഹന്‍ ബഗാന്‍-റയല്‍ കശ്മീര്‍

കൊല്‍ക്കത്ത - ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ ഗോകുലം കേരളാ എഫ്.സിയും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും. മോഹന്‍ ബഗാനും റയല്‍ കശ്മീരും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍. ഐ-ലീഗ് ഫുട്‌ബോളില്‍ സ്ഥാനക്കയറ്റം നേടിയ മണിപ്പൂര്‍ ടീം ടി.ആര്‍.എ.യു എഫ്.സിയെ ഗോകുലം കേരള എഫ്.സി 4-1  ന് തകര്‍ത്തു. മാര്‍ക്കസ് ജോസഫ് ഹാട്രിക് സ്വന്തമാക്കി. ഗോകുലം ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനത്തോടെ സെമി ഫൈനലിലെത്തി. മൂന്നു കളിയില്‍ മൂന്നും ഗോകുലം ജയിച്ചു. 
മറ്റു കളികളില്‍ ചെന്നൈ സിറ്റി 2-1 ന് ആര്‍മി ഗ്രീനിനെ തോല്‍പിച്ചു. ചെന്നൈയന്‍ എഫ്.സിയും ഇന്ത്യന്‍ എയര്‍ഫോഴ്‌സും ഗോള്‍രഹിത സമനില പാലിച്ചു. ഗോകുലത്തിനു പുറമെ മൂന്നു കളികളും ജയിച്ച രണ്ടു ടീമുകളേയുള്ളൂ -ഈസ്റ്റ് ബംഗാളും (ഗ്രൂപ്പ് എ) മോഹന്‍ ബഗാനും (ഗ്രൂപ്പ് ബി). രണ്ട് ജയവും ഒരു സമനിലയുമായി റിയല്‍ കശ്മീരും (ഗ്രൂപ്പ് സി) സെമിയിലെത്തി. 

Latest News