Sorry, you need to enable JavaScript to visit this website.

ജെ.എന്‍.യുവിന് മോഡിയുടെ പേര്; അടുത്തത് ഇന്ത്യാ ഗേറ്റാണോയെന്ന് സര്‍ദേശായി

ന്യൂദല്‍ഹി- ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ (ജെഎന്‍ യു) പേര് മാറ്റി മോഡി നരേന്ദ്ര യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന ബിജെപി എം.പിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. അടുത്തത് ഇന്ത്യാ ഗേറ്റാണോ എന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.

https://www.malayalamnewsdaily.com/sites/default/files/2019/08/18/rajdeep.jpg
നോര്‍ത്ത് വെസ്റ്റ് ദല്‍ഹിയില്‍ നിന്നുള്ള എം.പി ഹന്‍സ് രാജ് ഹന്‍സാണ്  ജെ.എന്‍.യു സന്ദര്‍ശനവേളയില്‍ യൂനിവേഴ്‌സിറ്റിയുടെ പേരുമാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.  രാജ്യത്തിന് വേണ്ടി ഒരു പാട് നല്ലകാര്യങ്ങള്‍ നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ സര്‍ക്കാറും ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് ജെഎന്‍യുവിന്റെ പേര് മോഡി നരേന്ദ്ര യൂണിവേഴ്‌സിറ്റി എന്നാക്കണമെന്നായിരുന്നു ഹന്‍സ് രാജിന്റെ വാദം.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഹന്‍സ് രാജ്. കശ്മീര്‍ വിഷയത്തില്‍ നമ്മുടെ പൂര്‍വികര്‍ ചെയ്ത തെറ്റിനെയാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. കശ്മീരില്‍ തെറ്റു ചെയ്തു. ആ തെറ്റ് തിരുത്തപ്പെടുന്നു-ഹന്‍സ് രാജ് പറഞ്ഞു.

 

Tags

Latest News