Sorry, you need to enable JavaScript to visit this website.

ദുബായിലേക്ക് വരൂ.. ദിനോസർ ലേലത്തിൽ പങ്കെടുക്കാം... പക്ഷെ 140 ലക്ഷം ദിര്‍ഹം കയ്യിൽ വേണം

 ദുബായ്- ദുബായിൽ അടുത്ത ദിവസങ്ങളിൽ ഒരു ലേലം നടക്കുന്നുണ്ട്. 1550 ലക്ഷം കൊല്ലം പഴക്കമുള്ള കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടത്തിന്റെ ലേലമാണ് നടക്കുന്നത്. ഗൾഫിൽ ആദ്യമായാണ് ഇത്തരമൊരു ലേലം നടക്കുന്നത്.  അസ്ഥികൂടം സ്വന്തമാക്കാനുള്ള ലേലം ഈമാസം 25 ന് അവസാനിക്കും. ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിലാണ് ദുബായ്‌ ദിനോ എന്ന് പേരിട്ട അപൂർവ്വ ദിനോസറിന്റെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്നത്. 155 ദശലക്ഷം വര്‍ഷം മുമ്പ് ജുറാസിക് യുഗത്തില്‍ മണ്ണടിഞ്ഞ ഈ ദിനോസറിന് 24.4 മീറ്റര്‍ ഉയരവും 7 മീറ്റര്‍ നീളവുമാണുള്ളത്. 2008 ല്‍ അമേരിക്കയിലെ ഡാന ക്വാറിയില്‍ നിന്നും കണ്ടെടുത്ത ഈ ഫോസിലുകൾ അബൂദബിയിലെ ഇത്തിഹാദ് മോഡേണ്‍ ആര്‍ട്ട് ഗാലറി സ്ഥാപകന്‍ ഖാലിദ് സിദ്ധിഖാണ് 2014 ല്‍ ഇത് ദുബൈയിലെത്തിച്ച്‌ ദുബൈ മാളില്‍ പ്രദര്‍ശനത്തിന് വെച്ചത്. 
          നമ്പര്‍ പ്ലേറ്റ് ലേലങ്ങളിലൂടെ പേരുകേട്ട എമിറേറ്റ്സ് ഓക്ഷന്‍ കമ്പനിയാണ് ദിനോസര്‍ അസ്ഥികൂടവും ലേലത്തിന് വെക്കുന്നത്. അസ്ഥികൂടത്തിന്റെ 90 ശതമാനം ഭാഗങ്ങളും യാഥാര്‍ഥ ദിനോസറിന്റേത് തന്നെയാണ്.
അത്യപൂര്‍വമായ ചരിത്രശേഷിപ്പ് സ്വന്തമാക്കാനായി ഒരു കൈ നോക്കാൻ കുറഞ്ഞത് 140 ലക്ഷം ദിര്‍ഹം കൈവശമുള്ളവര്‍ക്ക് കടന്നുവരാം. ഇന്നലെയാണ് ദിനോസറിന്റെ ലേലം പ്രഖ്യാപിച്ചത്.ആരാണ് ഏറ്റവും കൂടുതൽ തുക നൽകി ഈ ഭീമൻ ദിനോസറിന്റെ സ്വന്തമാകുന്നതെന്ന് കാത്തിരിക്കുകയാണ് ലോകം. 
 

Latest News