Sorry, you need to enable JavaScript to visit this website.

ഉദ്ഘാടന മത്സരത്തില്‍ ബയേണിന് തിരിച്ചടി

ബെര്‍ലിന്‍ - ജര്‍മന്‍ ലീഗ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ 2-2 ന് ഹെര്‍ത്ത ബെര്‍ലിന്‍ തളച്ചു. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി രണ്ടു തവണ സ്‌കോര്‍ ചെയ്‌തെങ്കിലും ഹെര്‍ത്തയുടെ ദുര്‍ബലമായ പ്രതിരോധം മറ്റവസരങ്ങളില്‍ ഉറച്ചുനിന്ന് പൊരുതി. മൂന്നു മിനിറ്റിനിടെ കിട്ടിയ രണ്ടവസരങ്ങളില്‍ ഹെര്‍ത്ത സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഇരുപത്തിനാലാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി സ്‌കോര്‍ ചെയ്ത ശേഷം കളിയുടെ ഗതിക്കെതിരെ ഹെര്‍ത്ത രണ്ടു ഗോള്‍ തിരിച്ചടിച്ചിരുന്നു. 

 

Latest News