Sorry, you need to enable JavaScript to visit this website.

ബജ്‌റംഗ് പൂനിയക്ക് ഖേല്‍രത്‌ന ബഹുമതി

ന്യൂദല്‍ഹി - ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 65 കിലൊ വിഭാഗത്തില്‍ ബജ്‌റംഗ് സ്വര്‍ണം നേടിയിരുന്നു. ഇതേയിനത്തില്‍ ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെലര്‍ത്ത് ഗെയിംസിലും ചാമ്പ്യനായി. എം.സി മേരികോം, ബൈചുംഗ് ബൂട്ടിയ എന്നിവരുള്‍പ്പെട്ട പന്ത്രണ്ടംഗ സമിതിയാണ് ഐകകണ്‌ഠ്യേന പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 
ഒരു കായിക താരത്തിനു കൂടി ഖേല്‍രത്‌ന നല്‍കിയേക്കും. ഈ താരത്തിന്റെ പേരും ദ്രോണാചാര്യ, അര്‍ജുന ബഹുമതികളുടെ പട്ടികയും സമിതി പ്രഖ്യാപിക്കും. 

Latest News