Sorry, you need to enable JavaScript to visit this website.

മോഡിക്കും അമിത്ഷാക്കുമെതിരെ വീഡിയോ, ഗായികയുടെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി.

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ച ഗായികയും റാപ്പറുമായ ഹര്‍ദ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു. ഇരുവരെയും ആക്ഷേപിച്ചുള്ള രണ്ട് മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഹര്‍ദ് ട്വിറ്ററില്‍ പങ്കുവച്ചത്. മോഡിയെയും അമിത് ഷായെയും വെല്ലുവിളിച്ച ഹര്‍ദ് കൗര്‍ ഇവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. ഹാര്‍ഡ് കൗറും ഖലിസ്ഥാന്‍ അനുകൂലികളും ചേര്‍ന്ന് മോദിക്കും ഷായ്ക്കുമെതിരെ പരാമര്‍ശം നടത്തുന്നത് വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കകം ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഇടം നേടിയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വീ ആര്‍ വാരിയേഴ്‌സ് എന്ന തന്റെ പുതിയ ഗാനത്തിന്റെ പ്രമോഷനുവേണ്ടിയുള്ള വീഡിയോ ക്ലിപ്പ് ഹര്‍ദ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
          ഇതാദ്യമായല്ല ഹാര്‍ഡ് കൗര്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്. നേരത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പുല്‍വാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നും നേരത്തെ ഹര്‍ദ് കൗര്‍ ആരോപിച്ചിരുന്നു. ഹേമന്ത് കര്‍ക്കരെയുടെ മരണത്തിനും മോഹന്‍ ഭാഗവതാണ് ഉത്തരവാദിയെന്നും ഹര്‍ദ് കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതോടെ ഐപിസി സെക്ഷന്‍ 124(എ), 153, 500, 505, ഐടി ആക്ട് 66 എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. 

Latest News