Sorry, you need to enable JavaScript to visit this website.

വീണ്ടും ഞെട്ടിക്കുന്ന ഫൈവ്സ്റ്റാർ ഹോട്ടൽ ബിൽ, രണ്ടു പുഴുങ്ങിയ മുട്ടക്ക് 1700 രൂപ

മുംബൈ- രണ്ടു പഴത്തിനു നികുതിയടക്കം 442 രൂപയുടെ ബില്ലു കൊടുത്തു നടന്‍ രാഹുല്‍ ബോസിനെ ഞെട്ടിച്ച സംഭവം പുറത്തു വരികയും ഒടുവിൽ ഹോട്ടലിനു പിഴ ഈടാക്കുകയും ചെയ്‌ത സംഭവത്തിന് പിന്നാലെ ഫൈവ് സ്‌റ്റാർ ഹോട്ടലിലെ ഞെട്ടിക്കുന്ന മറ്റൊരു ബില്ലിന്റെ കഥ കൂടി പുറത്ത്. മുംബൈയിലെ സീസണൽ ഹോട്ടലിലെ ബില്ലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. രണ്ടു പുഴുങ്ങിയ മുട്ടയ്ക്ക് ഇവിടെ ഈടാക്കിയത് 1700 രൂപ. തീർന്നില്ല, ഒരു ഓംലെറ്റിന് ഈടാക്കിയത് 850 രൂപ. ഇതിനു പുറമെ ഇതിന്റെയൊക്കെ നികുതിയും വരും. കാർത്തിക് ധാർ എന്നയാളാണ് ബില്ലുകൾ ട്വിറ്ററിൽ പോസ്‌റ്റിയത്. ഇതോടെ ഫൈവ്സ്റ്റാർ ഹോട്ടൽ ബില്ലിന്റെ മേൽ തമാശയടങ്ങുന്ന ഈർഷ്യവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. 
            ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് നടൻ രാഹുൽ ബോസ് തന്റെ നേന്ത്രവാഴ ചതി സോഷ്യൽ മീഡിയയിൽ പോസ്‌റ്റിയത്. ഇതേ തുടർന്ന് സംഭവം വൻ വിവാദമാകുകയും പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവയായിട്ടും അതിന് നികുതി ഈടാക്കിയതിനു മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴയും ഈടാക്കാക്കിയിരുന്നു.  ടാക്‌സിന്റെ പേരില്‍ അനധികൃത പണം ഈടാക്കിയതിന് ചണ്ഡീഗഢ് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പാണ് ഹോട്ടലിന് പിഴ ശിക്ഷ വിധിച്ചത്. ഈ സംഭവം നടന്നു ദിവസങ്ങൾക്കകമാണ് ഫൈവ് സ്റാർ ഹോട്ടലിലെ അമിത ബില്ലുമായ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നത്. 

Tags

Latest News