Sorry, you need to enable JavaScript to visit this website.

ഓര്‍മകളുടെ കളിക്കളത്തില്‍ ലിവര്‍പൂളിന് നാളെ സൂപ്പര്‍കപ്പ്

ഇസ്താംബൂള്‍ - അത്യുജ്വലമായ തിരിച്ചുവരവില്‍ ലിവര്‍പൂള്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയ നാട്ടില്‍ ടീം നാളെ സൂപ്പര്‍കപ്പിനായി പൊരുതും. യൂറോപ്യന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ സൂപ്പര്‍കപ്പില്‍ നാളെ രാത്രി ഇംഗ്ലിഷ് ടീം ചെല്‍സിയുമായാണ് ഏറ്റുമുട്ടുക. 
2005 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എ..സി മിലാനെതിരെ മൂന്നു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ലിവര്‍പൂള്‍ ചാമ്പ്യന്മാരായത്. അതിനു ശേഷം ആദ്യമായാണ് ഇത്തവണ അവര്‍ കിരീടം നേടിയത്. യൂറോപ്യന്‍ ഫുട്‌ബോള്‍ സീസണിന്റെ ഔദ്യോഗിക തുടക്കമായാണ് സൂപ്പര്‍ കപ്പ് അരങ്ങേറുക. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ കപ്പ് ചാമ്പ്യന്മാരുമാണ് മത്സരത്തില്‍ ഏറ്റുമുട്ടുക. 

Latest News