Sorry, you need to enable JavaScript to visit this website.

തിരിച്ചുവരവില്‍ മറെക്ക് തോല്‍വി

സിന്‍സിനാറ്റി - ഏഴു മാസത്തോളം പരിക്കുമായി വിട്ടുനിന്ന ശേഷം സിംഗിള്‍സില്‍ തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം ആന്‍ഡി മറെ ആദ്യ കളി തോറ്റു. റിച്ചാഡ് ഗാസ്‌ക്വെക്കെതിരായ സിന്‍സിനാറ്റി ഓപണിലെ ആദ്യ മത്സരത്തില്‍ 4-6, 4-6 നാണ് മറെ കീഴടങ്ങിയത്. എങ്കിലും തിരിച്ചുവരവില്‍ തൃപ്തനാണെന്ന് മറെ പറഞ്ഞു. ഇടുപ്പിലെ പരിക്കിനെത്തുടര്‍ന്ന് ജനുവരി മുതല്‍ വിട്ടുനില്‍ക്കുകയായിരുന്നു മറെ. 

Latest News