Sorry, you need to enable JavaScript to visit this website.

സൗന്ദര്യം സംരക്ഷിക്കാൻ അൽപം ഭക്ഷണ ശ്രദ്ധ 

ഭക്ഷണത്തിൽ വരുന്ന തെറ്റുകൾ സൗന്ദര്യത്തിന്റെ കാര്യത്തിലും പ്രശ്‌നം സൃഷ്ടിക്കും. എണ്ണമയമുള്ള ചർമക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക
എണ്ണമയമുള്ള ചർമക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചർമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തണം. എന്തൊക്കെ മാറ്റങ്ങളാണ് ഇത്തരത്തിൽ കൊണ്ടുവരേണ്ടതെന്നു നോക്കാം.
എണ്ണമയമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് ജങ്ക്ഫുഡ് സ്‌നാക്‌സ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുക.
റെഡ് മീറ്റാണ് സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടവർ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണം. ഇത് മുഖക്കുരുവിന് കാരണമാകും

സിലിക്കൺ 
സിലിക്കൺ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമത്തിന്റെ ഇലാസ്തിസിറ്റി നിലനിർത്താൻ സഹായിക്കുന്നു. കാബേജ്, ആപ്പിൾ, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ മതി.

പൊട്ടാസ്യം 
പൊട്ടാസ്യം കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ സഹായിക്കുന്നു. മാത്രമല്ല ടോക്‌സിനുകളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കിവി, ആപ്രിക്കോട്ട്, ഈത്തപ്പഴം, പഴം എന്നിവയാണ് പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളത് 

സിങ്ക് 
മുഖക്കുരുവും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കി ചർമത്തെ സംരക്ഷിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ചോക്ലേറ്റ്, തണ്ണിമത്തൻ, മത്തങ്ങാക്കുരു തുടങ്ങിയവ ഇത്തരത്തിൽ ഉൾപ്പെടുത്താവുന്നതാണ്

ചൂടുനാരങ്ങാ വെള്ളവും ഗുണവും
പലവിധ അസുഖങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ചൂടുനാരങ്ങാ വെള്ളം. 
ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. പലപ്പോഴും പല തരത്തിലായിരിക്കും ചൂട് നാരങ്ങാ വെള്ളം നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നത്. ഏത് തരത്തിലുള്ള അണുബാധയെയും ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. 

പനി, ജലദോഷം, ചുമ 
ബാക്ടീരിയകളെയും വൈറൽ അണുബാധയെയും ഇല്ലാതാക്കാൻ ചൂടു നാരങ്ങാ വെള്ളം മിടുക്കനാണ്. പനി, ജലദോഷം, ചുമ എന്നിവക്ക് മികച്ചത്. 

വയർ ക്ലീനിംഗ് 
നാരങ്ങയിലെ സിട്രിക് ആസിഡ് വയർ ഒട്ടാകെ ക്ലീനാക്കുന്നു. ഇത് ആൽക്കലൈൻ ഉൽപാദിപ്പിക്കുകയും പി.എച്ച് ബാലൻസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
 
എല്ലിന്റെ ബലം കൂട്ടുന്നു 
എല്ലുകൾക്ക്  ബലം  നൽകാൻ  ചൂടുള്ള നാരങ്ങാ വെള്ളം സഹായിക്കുന്നു. ഇത് പെട്ടെന്നുള്ള  എല്ല് പൊട്ടലുകൾക്കും പരിഹാരമാണ്.

Latest News