അഹമ്മദാബാദ് - കലാശപ്പോരാട്ടത്തില്‍ താജിക്കിസ്ഥാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്പിച്ച വടക്കന്‍ കൊറിയ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. എഴുപത്തൊന്നാം മിനിറ്റില്‍ പകരക്കാരന് പാക്ക് ഇല്ലാണ് വിജയ ഗോളിന്റെ ഉടമ. ഇല്ലിന്റെ ഷോട്ട് താജിക്കിസ്ഥാന്‍ ഡിഫന്ററുടെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞ് ഗോളിയെ കീഴടക്കുകയായിരുന്നു. മത്സരത്തില്‍ ഇല്ലിന്റെ ആദ്യത്തെ ടച്ചായിരുന്നു അത്.
ആദ്യ പകുതിയിലും വടക്കന്‍ കൊറിയയാണ് കൂടുതല്‍ നന്നായി കളിച്ചത്. രണ്ടാം പകുതിയില്‍ താജിക്കിസ്ഥാന്‍ കൂടുതല്‍ ആവേശം കാട്ടി. അറുപത്തഞ്ചാം മിനിറ്റില്‍ പാക് ഇല്ലിനെ വടക്കന്‍ കൊറിയ കളത്തിലറക്കി. ആറു മിനിറ്റിനകം ഇല് ടീമിന്റെ വിജയ ഗോള്‍ കണ്ടെത്തി.