Sorry, you need to enable JavaScript to visit this website.

ജിദ്ദാ സീസൺ; പാട്ടിന്റെ പകിട്ടിൽ ഇന്ത്യൻ ഭക്ഷ്യോൽസവം

മെഴുകുതിരി വെട്ടത്തിൽ രുചി വൈവിധ്യങ്ങളുടെ അത്താഴവും സംഗീതവുമൊരുക്കി ജിദ്ദാ സീസൺ ആഘോഷത്തിൽ മലയാളി പങ്കാളിത്തവും. ജിദ്ദ ഷറഫിയയിലെ എയർലൈൻ ഇമ്പാല റസ്റ്റോറന്റിൽ അറബിക്, മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളുടെ അകമ്പടിയോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫുഡ് ഫെസ്റ്റിവൽ സൗദികളുൾപ്പെടെ നിരവധി പേരെ ആകർഷിക്കുന്നു. ആശാ ഷിജു, രഹ്‌നാ സലീം, ഹഖ് തിരൂരങ്ങാടി, ഇസ്മായിൽ വഫ തുടങ്ങി പ്രശസ്തരായ നിരവധി ഗായികാഗായകന്മാരുടെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആലാപനത്തിന്റെ അകമ്പടിയോടെയാണ് പരിപാടി അരങ്ങേറുന്നത്. ഉപഭോക്താക്കളുമായി സൗഹൃദത്തിന്റെ ഒരു ശൃംഖല സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യം കൂടിയുണ്ട് കാൻഡിൽ ലൈറ്റ് വിത്ത് ഡിന്നർ എന്ന പരിപാടിക്ക് എന്ന് സംഘാടകർക്ക് വേണ്ടി വി.പി ഷിയാസ്, ഹനീഫ കടമ്പോട് എന്നിവർ അറിയിച്ചു. 
ജിദ്ദാ സീസണിൽ ഇന്ത്യൻ കലയുടേയും സൗദി സംസ്‌കാരത്തിന്റേയും സമന്വയമാണ് പല വേദികളിലും അരങ്ങേറുന്നതെന്നും അതിന്റെ ഭാഗമായി ജിദ്ദയിലെ മലയാളി സംഗമ കേന്ദ്രമായ ഷറഫിയയിൽ പുതിയ മാനേജ്‌മെന്റിൽ പ്രവർത്തനമാരംഭിച്ച എയർലൈൻ-ഇമ്പാല റസ്റ്റോറന്റിലും ഇതേക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത്തരമൊരു വേറിട്ട പരിപാടിയെന്നും മാനേജ്‌മെന്റ് വക്താക്കൾ കൂട്ടിച്ചേർത്തു. 

Latest News