Sorry, you need to enable JavaScript to visit this website.

ട്രെയിനിൽ നിന്നും 34 ലക്ഷം രൂപയുടെ മയക്കു മരുന്നുമായി രണ്ടു സ്ത്രീകൾ പിടിയിൽ

ഗുവാഹത്തി- ട്രെയിനിൽ കടത്തുകയായിരുന്ന 34 ലക്ഷം രൂപയുടെ മയക്കു മരുന്നുകളുമായി രണ്ടു സ്ത്രീകളെ റെയിൽവേ പോലീസ് പിടികൂടി. ഗുവാഹത്തി ഗവൺമെന്റ് റെയിൽവേ പൊലീസാണ് 34,100 മയക്കു മരുന്ന് ഗുളികകളുമായി രണ്ടു യുവതികളെയും ഒരു യുവാവിനെയും പിടികൂടിയത്. രാജധാനി എക്‌സ്പ്രസിൽ നാഗാലാൻഡിലെ ദിമാപൂരിൽ നിന്നും പശ്ചിമ ബംഗാളിലെ അലിപുർദ്വാറിലേക്കുള്ള യാത്രയിലായിരുന്നു മൂവരും. 175 ചെറിയ സഞ്ചികളിലായാണ് ഇവർ ഇത് സൂക്ഷിച്ചിരുന്നതെന്നു റെയിൽവേ പോലീസ് പറഞ്ഞു. 26 കാരിയായ സോമ പോൾ, മുപ്പതു കാരിയായ സംഗീത മൊഡക് എന്നീ യുവതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് തുടരന്വേഷണവുമായി നീങ്ങുകയാണ്. 

Tags

Latest News