Sorry, you need to enable JavaScript to visit this website.

ഈ 19 കാരന്‍ ഇനി വിലയേറിയ ഡിഫന്റര്‍

ടൂറിന്‍ - പത്തൊമ്പതുകാരനായ ഡച്ച് താരം മത്തിസ് ഡിലൈറ്റ് ലോകത്തിലെ ഏറ്റവും വിലയേറിയ ഫുട്‌ബോള്‍ ഡിഫന്ററായി. അയാക്‌സ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ഏഴരക്കോടി യൂറോയുടെ കരാറില്‍ ഡിലൈറ്റ് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അട്ടിമറി പരമ്പരകളിലൂടെ സെമി ഫൈനലിലെത്തിയ അയാക്‌സിന്റെ ക്യാപ്റ്റനായിരുന്നു ഡിലൈറ്റ്. ഒരു സീസണില്‍ ഡിലൈറ്റിന് 80 ലക്ഷം യൂറോ മുതല്‍ 1.2 കോടി യൂറോ വരെയായിരിക്കും പ്രതിഫലം. 62 കോടി ഇന്ത്യന്‍ രൂപ മുതല്‍ 93 കോടി രൂപ വരെ. 8.4 കോടി യൂറോയുടെ കരാറില്‍ 2018 ല്‍ സൗതാംപ്റ്റനില്‍ നിന്ന് ലിവര്‍പൂളിലെത്തിയ ഡച്ച് താരം തന്നെയായ വിര്‍ജില്‍ വാന്‍ഡിക്കായിരുന്നു ഇതുവരെ വിലയേറിയ ഡിഫന്റര്‍. ക്രിസ്റ്റ്യാനോക്കും (10.5 കോടി യൂറോ) ഗോണ്‍സാലൊ ഹിഗ്വയ്‌നും (9 കോടി യൂറോ) മാത്രമേ ഇതിനെക്കാള്‍ കൂടുതല്‍ തുക യുവന്റസ് ചെലവിട്ടിട്ടുള്ളൂ. 

Latest News