Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ട് കോച്ച് ഇനി വില്യംസന്റെ പരിശീലകന്‍

ന്യൂദല്‍ഹി - ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത കോച്ച് ട്രവര്‍ ബെയ്‌ലിസ് അടുത്ത ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരിശീലിപ്പിക്കും. നാടകീയമായ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ടീം ന്യൂസിലാന്റിനെയാണ് ബൗണ്ടറി ടൈബ്രേക്കറില്‍ മറികടന്നത്. ന്യൂസിലാന്റിന്റെ നായകനായ കെയ്ന്‍ വില്യംസനാണ് ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റന്‍. ഇംഗ്ലണ്ട് ഓപണര്‍ ജോണി ബെയര്‍സ്‌റ്റോയും ഈ ടീമിലാണ്. ഓസ്‌ട്രേലിയക്കാരനായ ബെയ്‌ലിസ് അടുത്ത ആഷസ് പരമ്പരയോടെ ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണ്. ഓഗസ്റ്റിലാണ് ആഷസ് പരമ്പര കഴിയുക. മറ്റൊരു ഓസ്‌ട്രേലിയക്കാരന്‍ ടോം മൂഡിയായിരുന്നു ഇതുവരെ സണ്‍റൈസേഴ്‌സ് കോച്ച്.
 

Latest News