Sorry, you need to enable JavaScript to visit this website.

ഹോക് ഐയും അള്‍ട്രാ എഡ്ജും ഇല്ലാതെ രഞ്ജിയില്‍ ഡി.ആര്‍.എസ് 

മുംബൈ - കനത്ത അമ്പയറിംഗ് പിഴവുകള്‍ കണ്ട കഴിഞ്ഞ സീസണിന്റെ പശ്ചാത്തലത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഭാഗികമായി ഡി.ആര്‍.എസ് സംവിധാനമേര്‍പ്പെടുത്താന്‍ ബി.സി.സി.ഐ തീരുമാനം. നോക്കൗട്ട് റൗണ്ടുകളിലായിരിക്കും ഡി.ആര്‍.എസ് പ്രാബല്യത്തില്‍ വരിക. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഡി.ആര്‍.എസിന് ഉപയോഗിക്കുന്ന ഹോക് ഐയും അള്‍ട്രാ എഡ്ജും ഉണ്ടാവില്ല. ഡി.ആര്‍.എസിന്റെ നിര്‍ണായക ഘടകങ്ങളാണ് ഇവ. പന്തിന്റെ ഗതി മനസ്സിലാക്കി എല്‍.ബി.ഡബ്ല്യു തീരുമാനങ്ങളെ സഹായിക്കുന്നതാണ് ഹോക്ക് ഐ. പന്ത് ബാറ്റില്‍ സ്പര്‍ശിച്ചുവോയെന്ന് മനസ്സിലാക്കാനുള്ളതാണ് അള്‍ട്രാ എഡ്ജ്. 

Latest News