Sorry, you need to enable JavaScript to visit this website.

വിവാഹേതര ബന്ധങ്ങള്‍: വീരവാദം മുഴക്കി പാക് താരം

ലാഹോര്‍ - വിവാഹേതര ബന്ധങ്ങളെക്കുറിച്ച വീരവാദം മുഴക്കി മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അബ്ദുറസാഖ്. തനിക്ക് അഞ്ചോ ആറോ വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നുവെന്നും അവയില്‍ ചിലത് ഒന്നര വര്‍ഷത്തോളം നീണ്ടിരുന്നുവെന്നും ചാനല്‍ അഭിമുഖത്തിലാണ് റസാഖ് തുറന്നടിച്ചത്. കല്യാണത്തിന് മുമ്പായിരിക്കില്ലേ ഇത് എന്ന് അഭിമുഖം നടത്തുന്ന വ്യക്തി മയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിവാഹത്തിനു ശേഷമായിരുന്നു പല ബന്ധങ്ങളുമെന്ന് റസാഖ് സമ്മതിച്ചു. പാക്കിസ്ഥാനു വേണ്ടി 265 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് റസാഖ്.
സമീപകാലത്ത് റസാഖ് നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും പരിശീലിപ്പിക്കാന്‍ അവസരം തന്നാല്‍ ഹാര്‍ദിക്കിനെ ലോകത്തിലെ മികച്ച ഓള്‍റൗണ്ടറാക്കാമെന്നും റസാഖ് വീരവാദം മുഴക്കി. മുഹമ്മദ് ഷാമിയുടെ ബൗളിംഗിനെക്കുറിച്ച് പരാമര്‍ശിക്കവെ മതം വിഷയമാക്കിയതും വിവാദമായിരുന്നു. 

Latest News