Sorry, you need to enable JavaScript to visit this website.

പി.ടി. ഉഷക്ക് രാജ്യാന്തര ബഹുമതി

ന്യൂദല്‍ഹി - മലയാളികളുടെ പ്രിയ്‌പ്പെട്ട അത്‌ലറ്റ് പി.ടി ഉഷക്ക് രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ വെറ്ററന്‍ പിന്‍ ബഹുമതി. സുദീര്‍ഘവും മികവുറ്റതുമായ സേവനത്തിന് വെറ്ററന്‍ പിന്‍ ബഹുമതി സമ്മാനിച്ച ഐ.എ.എ.എഫിന് നന്ദി എന്ന് ഉഷ ട്വിറ്ററിലൂടെ അറിയിച്ചു. ഉഷക്ക് ഐ.എ.എ.എഫ് സി.ഇ.ഒ ജോണ്‍ റിഡ്‌ജോണ്‍ അഭിനന്ദനക്കത്തയച്ചു. ദോഹയില്‍ സെപ്റ്റംബര്‍ 24 ന് ദോഹയില്‍ നടക്കുന്ന ഐ.എ.എ.എഫിന്റെ അമ്പത്തിരണ്ടാം കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ഉഷയെ അദ്ദേഹം ക്ഷണിച്ചു. 

Latest News