Sorry, you need to enable JavaScript to visit this website.

ചെക് റിപ്പബ്ലിക്കില്‍ അനസിന് സ്വര്‍ണം

ഓസ്ട്രാവ - ചെക് റിപ്പബ്ലിക്കിലെ തബോറില്‍ നടന്ന ഗ്രാന്റ്പ്രി അത്‌ലറ്റിക് മീറ്റില്‍ മലയാളി താരം മുഹമ്മദ് അനസ് 400 മീറ്ററില്‍ സ്വര്‍ണം നേടി. കാര്യമായ എതിരാളികളില്ലാതിരുന്ന മീറ്റില്‍ ആദ്യ നാലു സ്ഥാനവും ഇന്ത്യക്കാര്‍ക്കാണ്. അനസ് 45.40 സെക്കന്റില്‍ ഒന്നാമതെത്തി. നിര്‍മല്‍ നൂഹ് ടോം സീസണിലെ മികച്ച പ്രകടനത്തോടെ (45.59 സെ.) രണ്ടാ സ്ഥാനത്തെത്തി. മലയാളികളായ കെ.എസ്. ജീവനും എം.പി ജാബിറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ബ്രിട്ടന്റെ ഗ്രാന്റ് പ്ലന്‍ഡര്‍ലെയ്ത് അഞ്ചാം സ്ഥാനത്ത് ഏറെ പിന്നിലായിരുന്നു. 
വനിതകളുടെ 200 മീറ്ററില്‍ ഹിമ ദാസും മലയാളി താരം വി.കെ. വിസ്മയയും സീസണിലെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഹിമ 15 ദിവസത്തിനിടെ യൂറോപ്പില്‍ നാലാം സ്വര്‍ണം നേടി. 23.25 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഹിമക്കു പിന്നില്‍ വിസ്മയ (23.43 സെ.) രണ്ടാം സ്ഥാനത്തെത്തി. 

Latest News