Sorry, you need to enable JavaScript to visit this website.

യു.എസ് ഓപണിന് 13 ഗ്രാന്റ്സ്ലാം ചാമ്പ്യന്മാര്‍

ന്യൂയോര്‍ക്ക് - അടുത്ത യു.എസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ 13 മുന്‍ ഗ്രാന്റ്സ്ലാം ചാമ്പ്യന്മാര്‍. ഈയാഴ്ചയിലെ റാങ്കിംഗ് അനുസരിച്ച് ആദ്യ 98 പുരുഷ താരങ്ങള്‍ക്കും 102 വനിതാ താരങ്ങള്‍ക്കുമാണ് മുഖ്യ റൗണ്ടില്‍ നേരിട്ട് പ്രവേശനം ലഭിക്കുക. ഈ വര്‍ഷത്തെ അവസാന ഗ്രാന്റ്സ്ലാമായ യു.എസ് ഓപണ്‍ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് അരങ്ങേറുക. 
കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച വിംബിള്‍ഡണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയ സെറീന വില്യംസും സിമോണ ഹാലെപ്പുമുള്‍പ്പെടെ 13 മുന്‍ ഗ്രാന്റ്സ്ലാം ചാമ്പ്യന്മാര്‍ വനിതാ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 
സെറീനക്കും ഹാലെപ്പിനും ഒസാക്കക്കും പുറമെ നിലവിലെ ഒന്നാം നമ്പര്‍ അഷ്‌ലെയ് ബാര്‍ടി, വീനസ് വില്യംസ്, സ്ലോന്‍ സ്റ്റീഫന്‍സ്, എയ്ഞ്ചലിക് കെര്‍ബര്‍, മരിയ ഷരപോവ, പെട്ര കവിറ്റോവ, വിക്ടോറിയ അസരെങ്ക, കരൊലൈന്‍ വോസ്‌നിയാക്കി, ഗര്‍ബീന്‍ മുഗുരുസ, യെലേന ഓസ്റ്റാപെങ്കൊ എന്നിവരാണ് മുഖ്യ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. പുരുഷ, വനിതാ വിഭാഗങ്ങളില്‍ 16 പേര്‍ വീതം യോഗ്യതാ റൗണ്ടിലൂടെ മുഖ്യ റൗണ്ടിലെത്തും. 

Latest News