Sorry, you need to enable JavaScript to visit this website.

തീർഥാടകർക്കു വേണ്ടി രക്തദാന കാമ്പയിൻ

ദമാം - ഹജ് തീർഥാടകർക്കു വേണ്ടിയുള്ള സൗദിയിലെ ഏറ്റവും വലിയ രക്തദാന കാമ്പയിന് അൽറാഷിദ് മാളിൽ ഇന്ന് തുടക്കമാകും. കിഴക്കൻ പ്രവിശ്യ ആരോഗ്യ വകുപ്പ്, കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി, സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ, സിവിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്, അൽഇത്തിഫാഖ് ക്ലബ്ബ്, അയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന സൊസൈറ്റി (ഈഥാർ) എന്നിവ സഹകരിച്ചാണ് രക്തദാന യജ്ഞം നടത്തുന്നത്. കാമ്പയിനോടനുബന്ധിച്ച് അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുന്ന എക്‌സിബിഷനും സംഘടിപ്പിക്കും. 
കിഴക്കൻ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്തവരെ കാമ്പയിനിടെ ആദരിക്കും. ഇവർക്ക് കിംഗ് അബ്ദുൽ അസീസ് മെഡലുകൾ സമ്മാനിക്കും. അൽറാശിദ് മാളിലെ ഒന്നാം നമ്പർ ഗെയ്റ്റിനു സമീപമാണ് കാമ്പയിൻ നടത്തുന്നത്. ഇന്നു മുതൽ ദുൽഹജ് രണ്ടു വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ രാത്രി പതിനൊന്നു വരെയാണ് കാമ്പയിനുണ്ടാവുക.
 

Tags

Latest News