Sorry, you need to enable JavaScript to visit this website.

പുറത്താക്കും മുമ്പെ ഇന്‍സമാം ഒഴിഞ്ഞു

ഇസ്‌ലാമാബാദ് - പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ഇന്‍സമാമുല്‍ ഹഖ് കരാര്‍ പുതുക്കില്ല. സ്ഥാനത്തു തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇനി പുതിയ ആശയങ്ങളാണ് വേണ്ടതെന്നും മുന്‍ നായകന്‍ പറഞ്ഞു. ഈ മാസം 31 നാണ് ഇന്‍സമാമിന്റെ കരാര്‍ അവസാനിക്കുക. ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായ സാഹചര്യത്തില്‍ ഇന്‍സമാമിന്റെ കരാര്‍ പുതുക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. മൂന്നു വര്‍ഷം മുമ്പാണ് ഇന്‍സമാം ചുമതലയേറ്റത്. 
അനന്തരവന്‍ ഇമാമുല്‍ ഹഖിനെ 2017 ല്‍ ടീമിലെടുത്തത് വലിയ വിമര്‍ശനത്തിന് ഇരയായി. ഇമാമിന്റെ ഏകദിനത്തിലെ പ്രകടനം ഉജ്വലമാണ്. എന്നാല്‍ ടെസ്റ്റില്‍ തിളങ്ങാനായില്ല. താന്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനാവും മുമ്പെ ഇമാം അണ്ടര്‍-19 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നുവെന്ന് ഇന്‍സമാം ന്യായീകരിച്ചു. 
 

Latest News