Sorry, you need to enable JavaScript to visit this website.

യോഗ്യതാ റൗണ്ടില്‍  അയല്‍ക്കാരുടെ പോരാട്ടം

ക്വാലാലംപൂര്‍  - 2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഏഷ്യന്‍ ടീമുകളുടെ രണ്ടാം ഘട്ട യാത്ര അയല്‍ക്കാര്‍ തമ്മിലുള്ള പോരാട്ടമായി മാറും. ഇരു കൊറിയകളും ഒരു ഗ്രൂപ്പിലാണ്. ഇറാനും ഇറാഖും ഒരേ ഗ്രൂപ്പില്‍ ഏറ്റുമുട്ടും. സൗദി അറേബ്യയും യെമനും ഒരു ഗ്രൂപ്പിലാണ്. 
ദുര്‍ബല ടീമുകള്‍ പ്രാഥമിക ഘട്ടത്തില്‍ പുറത്തായതോടെ 40 ടീമുകള്‍ക്കാണ് സാധ്യത അവശേഷിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ 34 മുന്‍നിര ഏഷ്യന്‍ റാങ്കുകാര്‍ക്ക് നേരിട്ട് രണ്ടാം റൗണ്ടിലേക്ക് സ്ഥാനം നല്‍കുകയായിരുന്നു. ആറ് ടീമുകള്‍ പ്രാഥമിക റൗണ്ടില്‍ നിന്ന് മുന്നേറിയവയാണ്. ബംഗ്ലാദേശ്, കംബോഡിയ, ഗുവാം, മലേഷ്യ, മംഗോളിയ, ശ്രീലങ്ക ടീമുകളാണ് പ്രാഥമിക ഘട്ടം കടന്നു വന്നത്.
രണ്ടാം റൗണ്ടില്‍ അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണ്. ആതിഥേയരും ഏഷ്യന്‍ ചാമ്പ്യന്മാരുമായ ഖത്തറിനൊപ്പമാണ് ഇന്ത്യ. 
ഖത്തര്‍ യോഗ്യതാ റൗണ്ട് കളിക്കുമെങ്കിലും അവര്‍ക്ക് ഫൈനല്‍ റൗണ്ടില്‍ നേരിട്ട് പ്രവേശനം ലഭിക്കും. ഫൈനല്‍ റൗണ്ടിലെത്തുന്ന ബാക്കി 31 ടീമുകളെ കണ്ടെത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്ണൂറിലേറെ യോഗ്യതാ മത്സരങ്ങള്‍ അരങ്ങേറും. ഏഷ്യയിലാണ് യോഗ്യതാ മത്സരങ്ങള്‍ ആദ്യം തുടങ്ങിയത്. 
ഗ്രൂപ്പുകള്‍: 
ഗ്രൂപ്പ് എ: ചൈന, സിറിയ, ഫിലിപ്പൈന്‍സ്, മാലദ്വീപ്, ഗുവാം
ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ജോര്‍ദാന്‍, ചൈനീസ് തായ്‌പെയ്, കുവൈത്ത്, നേപ്പാള്‍
ഗ്രൂപ്പ് സി: ഇറാന്‍, ഇറാഖ്, ബഹ്‌റൈന്‍, ഹോങ്കോംഗ്, കംബോഡിയ
ഗ്രൂപ്പ് ഡി: സൗദി, ഉസ്‌ബെക്കിസ്ഥാന്‍, ഫലസ്തീന്‍, യെമന്‍, സിംഗപ്പൂര്‍
ഗ്രൂപ്പ് ഇ: ബംഗ്ലാദേശ്, ഒമാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍
ഗ്രൂപ്പ് എഫ്: ജപ്പാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, മ്യാന്മര്‍, മംഗോളിയ
ഗ്രൂപ്പ് ജി: യു.എ.ഇ, വിയറ്റ്‌നാം, തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ
ഗ്രൂപ്പ് എച്ച്: തെക്കന്‍ കൊറിയ, ലെബനോന്‍, വടക്കന്‍ കൊറിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, ശ്രീലങ്ക. 

Latest News