Sorry, you need to enable JavaScript to visit this website.

കോച്ചിനായി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചു

മുംബൈ - ഇന്ത്യയുടെ ക്രിക്കറ്റ് കോച്ചിനെയും സപ്പോര്‍ട് സ്റ്റാഫിനെയും കണ്ടെത്താന്‍ ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചു. ചീഫ് കോച്ച് രവിശാസ്ത്രിയുടെയും മറ്റു കോച്ചുമാരുടെയും കാലാവധി ലോകകപ്പോടെ അവസാനിച്ചിരുന്നു. ശാസ്ത്രിയും പുതുതായി അപേക്ഷ നല്‍കണം. ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍ എന്നിവരടങ്ങുന്നതാണ് കോച്ചിംഗ് സ്റ്റാഫ്. 
ട്രയ്‌നര്‍ ശങ്കര്‍ ബസുവും ഫിസിയൊ പാട്രിക് ഫര്‍ഹാടും ജോലി ഒഴിവാക്കുകയാണ്. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്തണം. അറുപതിനു താഴെയുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. രണ്ടു വര്‍ഷമെങ്കിലും പരിചയസമ്പത്തുണ്ടായിരിക്കണം. ചീഫ് കോച്ചിനായി അപേക്ഷിക്കുന്നവര്‍ 30 ടെസ്റ്റുകളോ 50 ഏകദിനങ്ങളോ കളിച്ചിരിക്കണം. മറ്റു കോച്ചുമാര്‍ 10 ടെസ്‌റ്റോ 25 ഏകദിനങ്ങളോ കളിച്ചവരായിരിക്കണം. 

Latest News