Sorry, you need to enable JavaScript to visit this website.

ഇന്ത്യയുമായി സമനില, സിറിയയും പുറത്ത്

അഹമ്മദാബാദ് - ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ 1-1 ന് സിറിയയെ തളച്ചു. നരേന്ദര്‍ ഗലോട് ഇന്ത്യക്കു വേണ്ടി ഗോള്‍ നേടുന്ന രണ്ടാമത്ത പ്രായം കുറഞ്ഞ കളിക്കാരനായി. ആദ്യ രണ്ടു കളികളില്‍ താജിക്കിസ്ഥാനോടും വടക്കന്‍ കൊറിയയോടും ഇന്ത്യ തോറ്റിരുന്നു. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ഇന്ത്യയോടൊപ്പം സിറിയയും പുറത്തായി. വടക്കന്‍ കൊറിയയും താജിക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടും. 
അമ്പത്തിരണ്ടാം മിനിറ്റില്‍ നരേന്ദറിലൂടെ ഇന്ത്യയാണ് ലീഡ് നേടിയത്. എഴുപത്തെട്ടാം മിനിറ്റില്‍ പെനാല്‍ട്ടിയില്‍ നിന്ന് സിറിയന്‍ നായകന്‍ ഫിറാസ് അല്‍ഖതീബ് ഗോള്‍ മടക്കി. 
കോച്ച് ഇഗോര്‍ സ്റ്റിമാച് ഇത്തവണയും ടീമില്‍ കൂട്ട മാറ്റം വരുത്തി. എട്ടു കളിക്കാരെയാണ് മാറ്റിയത്. മലയാളി സ്‌ട്രൈക്കര്‍ സഹല്‍ അബ്ദുല്‍സമദ് സ്റ്റാര്‍ടിംഗ് ഇലവനില്‍ തിരിച്ചെത്തി. മൂന്നു മത്സരങ്ങളിലും സഹലിന് അവസരം കിട്ടി. 

Latest News