Sorry, you need to enable JavaScript to visit this website.

ലോകകപ്പിന്റെ ടീമില്‍  രോഹിതും ബുംറയും

ലണ്ടന്‍ - ലോകകപ്പ് ക്രിക്കറ്റിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കി ഐ.സി.സി തെരഞ്ഞെടുത്ത ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും. വിരാട് കോഹ്‌ലിക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല. 
ടീം: രോഹിത് ശര്‍മ (ഇന്ത്യ), ജയ്‌സന്‍ റോയ് (ഇംഗ്ലണ്ട്), കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍, ന്യൂസിലാന്റ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ശാഖിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്), ലോക്കീ ഫെര്‍ഗൂസന്‍ (ന്യൂസിലാന്റ്), ജസ്പ്രീത് ബുംറ (ഇന്ത്യ). പന്ത്രണ്ടാമന്‍: ട്രെന്റ് ബൗള്‍ട് (ന്യൂസിലാന്റ്).
വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയും ടീം ഓഫ് ദ ടൂര്‍ണമെന്റിനെ പ്രഖ്യാപിച്ചു. റൂട്ടിനു പകരം ഓസ്‌ട്രേലിയയുടെ ഡേവിഡ് വാണറെയാണ് ഈ ടീമില്‍ ഉള്‍പെടുത്തിയത്. ടീം: രോഹിത്, ജെയ്‌സന്‍ റോയ്, വാണര്‍, ശാഖിബ്, വില്യംസന്‍, സ്റ്റോക്‌സ്, കാരി, സ്റ്റാര്‍ക്ക്, ആര്‍ച്ചര്‍, ഫെര്‍ഗൂസന്‍, ബുംറ.

Latest News