Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ തീർഥാടകന് ഹൃദയ ശസ്ത്രക്രിയ

ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യൻ തീർഥാടകൻ ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സ് കാർഡിയാക് ഐ.സി.യുവിൽ

ജിദ്ദ- ഹജ് നിർവഹിക്കാനെത്തിയ ഇന്ത്യൻ തീർഥാടകന് ജിദ്ദയിൽ ഹൃദയ ശസ്ത്രക്രിയ. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടൻ തീർഥാടകന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ വിമാനത്താവളത്തിലെ ഹെൽത്ത് സെന്ററിലെത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയിൽ അടിയന്തരമായി ആഞ്ചിയോപ്ലാസ്റ്റി നടത്തണമെന്ന് കണ്ടെത്തി. ഉടൻ ഓപറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച് ആഞ്ചിയോപ്ലാസ്റ്റി നടത്തിയ തീർഥാടകന്റെ ആരോഗ്യനില ഇപ്പോൾ ഭദ്രമാണ്. തീർഥാടകൻ ഇപ്പോൾ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സ് കാർഡിയാക് ഐ.സി.യുവിലാണുള്ളത്.
 

Tags

Latest News