Sorry, you need to enable JavaScript to visit this website.

അതു മഴവെള്ളമല്ലെന്ന് കൊച്ചി മെട്രോ റെയില്‍

സര്‍വീസ് തുടങ്ങി നാലു ദിവസം പിന്നിട്ടപ്പോള്‍ കൊച്ചി മെട്രോ ട്രെയിനില്‍ ചോര്‍ച്ച തുടങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയോ സംബന്ധിച്ച് വിശദീകരണവുമായി മെട്രോ റെയില്‍ അധികൃതര്‍.
മഴ മൂലമുള്ള ചോര്‍ച്ചയല്ല ഇതെന്നും സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗച്ച് നിര്‍മിച്ച ബോഡിയായതിനാല്‍ ഒരിക്കലും മഴവെള്ളം അകത്തു കടക്കില്ലെന്നും കെ.എം.ആര്‍.എല്‍ ഫേസ് ബുക്കില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. എയര്‍കണ്ടിഷണര്‍ വെന്റില്‍നിന്നുള്ള വെള്ളമാണ് ബോഗിയിലേക്ക് ചോര്‍ന്നത്.
ഇതൊരു ചെറിയ പ്രശ്‌നമാണന്നും നിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. ഇനി വരുന്ന ട്രെയിനുകളില്‍ എസി ഡ്രെയിന്‍ പൈപ്പുകളുടെ സ്ഥാനം മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളില്‍ ഓരോന്നായി അപാകത പരിഹരിക്കുമെന്നും കമ്പനി വിശദീകരിച്ചു.

Latest News