Sorry, you need to enable JavaScript to visit this website.

പിണറായി യോഗ ചെയ്യാത്തതിന് കുമ്മനത്തിന്റെ വിമര്‍ശം

കൊച്ചി- അന്താരാഷ്ട്ര യോഗാദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം മാത്രം നടത്തി യോഗ ഉദ്ഘാടനം ചെയ്ത നടപടി ശരിയായില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. യോഗയുടെ പാരമ്പര്യം മുഖ്യമന്ത്രി മനസ്സിലാക്കിയില്ല. മുസ്‌ലിം രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചപ്പോള്‍ കേരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗ ദിനം ആഘോഷിക്കുകയായിരുന്നുവെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി.
 

Latest News