Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതിയെ തടഞ്ഞ ട്രാഫിക് എസ്.ഐക്ക് ബഹുമതി

ബംഗളൂരു-രാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നു പോകാനിരിക്കെ നഗരത്തില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കി ജനമനസ്സ് കീടക്കിയ ട്രാഫിക് എസ്.ഐക്ക്  ബംഗളൂരു പോലീസിന്റെ ആദരം. ട്രാഫിക് പോലീസ് എസ്‌ഐ എം.എല്‍. നിജലിംഗപ്പയാണ് ആദ്യ സമൂഹ മാധ്യമങ്ങളിലും പിന്നീട് പോലീസിന്റേയും റിവാര്‍ഡ് കരസ്ഥമാക്കിയത്.
മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തിയ ശനിയാഴ്ചയായിരുന്നു സംഭവം. ബംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിള്‍ ജംഗ്ഷനിലായിരുന്നു നിജലിംഗപ്പക്ക് ഡ്യൂട്ടി. രാഷ്ട്രപതിയുടെ വാഹനവ്യൂഹം രാജ്ഭവനിലേക്ക് പോകനിരിക്കെയാണ് ഒരു ആംബുലന്‍സ് സ്വകാര്യ ആശുപത്രയിലേക്ക് പോകാനാകതെ ട്രാഫിക്കില്‍ കുരങ്ങിക്കിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഒട്ടുംസമയം കളയാതെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി തിരക്കേറിയ റോഡിലുടെ നിജലിംഗപ്പ ആംബുലന്‍സിന് കടന്നു പോകാന്‍ വഴിയൊരുക്കി.
നിജലിംഗപ്പയുടെ മനസ്സാന്നിധ്യത്തെ പ്രകീര്‍ത്തിച്ച് ട്രാഫിക് ഈസ്റ്റി ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അഭല്‍ ഗോയലാണ് ആദ്യം ട്വീറ്റ് ചെയ്തത്. തുടര്‍ന്നാണ് അദ്ദേഹത്തിനു റിവാര്‍ഡ് നല്‍കുന്ന കാര്യം പോലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദ് പ്രഖ്യാപിച്ചത്.

Latest News