Sorry, you need to enable JavaScript to visit this website.

കേന്ദ്ര മന്ത്രി ഗഡ്കരി എത്തും മുമ്പ്  തൃണമൂല്‍ നേതാവ് പാലം ഉദ്ഘാടനം ചെയ്തു 

കൊല്‍ക്കത്ത: കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെത്തും മുമ്പ്  ദേശീയ പാത117എ യില്‍ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അരൂപ് വിശ്വാസ്. ഇന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം നിര്‍വ്വഹിക്കേണ്ട പാലത്തിന്റെ ഉദ്ഘാടനം ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നിര്‍വ്വഹിച്ചു. കൊല്‍ക്കത്തയ്ക്കും ബക്ഖലിയ്ക്കുമിടയ്ക്കാണ് പാലം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇട്ടനിയ  ഡോയാന്‍ നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലത്തിന്റെ നീളം 3.3 കിലോമീറ്റര്‍ ആണ്. 4 വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 225 കോടിയാണ് പദ്ധതിയുടെ ചിലവ്. നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കിയത്.
'മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പുരോഗതി മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്. ഞങ്ങളുടെ പണി ഞങ്ങള്‍ ചെയ്തു, കേന്ദ്ര സര്‍ക്കാരിനെപ്പോലെ വീമ്പുപറച്ചില്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ പണി', പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അരൂപ് വിശ്വാസിന്റെ മറുപടി ഇപ്രകാരമായിരുന്നു.എന്തായാലും പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍പില്‍ മുട്ടുമടക്കാന്‍  പശ്ചിമ' ബംഗാള്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് ചുരുക്കം.

Latest News