Sorry, you need to enable JavaScript to visit this website.

പ്രളയം: കേരളത്തിന് ടെലികോം കമ്പനികളുടെ സൗജന്യം 

ടെലികോം കമ്പനികള്‍ പ്രളയ ദുരന്തത്തെ നേരിടാന്‍ സഹായഹസ്തവുമായി രംഗത്തെത്തി. സൗജന്യ കോളുകളും ഡാറ്റയും നല്‍കിയാണ് വൊഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ, ബി.എസ്.എന്‍.എല്‍ തുടങ്ങിയ കമ്പനികള്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകുന്നത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തകരാറിലായ നെറ്റ്‌വര്‍ക്കുകള്‍ അതിവേഗം പുനസ്ഥാപിച്ച് ഐഡിയയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം തണലായത്. ഇതിനൊപ്പം പത്തു രൂപയുടെ എമര്‍ജന്‍സി ടോക് ടൈമും ഐഡിയ പ്രഖ്യാപിച്ചു. *150*150  ഡയല്‍ ചെയ്താല്‍ പത്തു രൂപ ഐഡിയ ഉപഭോക്താക്കളുടെ അക്കൌണ്ടിലെത്തും. ഇതോടൊപ്പം ഏഴു ദിവസത്തെ കാലാവധിയില്‍ ഒരു ജിബി ഡാറ്റയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ബില്‍ ഡേറ്റ് കഴിഞ്ഞ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ സേവനം തല്‍ക്കാലം നിര്‍ത്തിവെക്കില്ലെന്നും ഐഡിയ അറിയിച്ചു. പ്രളയബാധിത മേഖലകളിലെ ഐഡിയ സ്‌റ്റോറുകള്‍ വഴി ദുരിത ബാധിതര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനും കഴിയും.
പരിധികളില്ലാത്ത സൗജന്യ നെറ്റ് വോയിസ് കോളും മറ്റു ഓപ്പറേറ്റര്‍മാരുടെ നെറ്റ്‌വര്‍ക്കിലേക്ക് ദിവസം 20 മിനിറ്റ് സൌജന്യ കോളുമാണ് ബി.എസ്.എന്‍.എല്‍ ലഭ്യമാക്കിയിരിക്കുന്നത്. ഏഴു ദിവസത്തേക്ക് പരിധികളില്ലാത്ത ഡാറ്റയും എസ്.എം.എസും ബി.എസ്.എന്‍.എല്‍ ലഭ്യമാക്കിയിട്ടുണ്ട്.
വൊഡാഫോണും 30 രൂപയുടെ ടോക് ടൈം നല്‍കുന്നുണ്ട്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭിക്കുക. ഇതിനായി ഇഞഋഉകഠ എന്ന് 144 ലേക്ക് എസ്.എം.എസ് അയക്കുകയോ *130*1 എന്ന നമ്പര്‍ ഡയല്‍ ചെയ്യുകയോ മതിയാകും. ഇതിനൊപ്പം ഒരു ജിബി മൊബൈല്‍ ഡാറ്റയും സൗജന്യമായി ലഭിക്കും. ഏഴു ദിവസത്തെ കാലപരിധിയില്‍ ഒരു ജിബി സൗജന്യ ഡാറ്റയും സൗജന്യ കോളുമാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

Latest News