Sorry, you need to enable JavaScript to visit this website.

താലിബാന്‍-യുഎസ് വെടിനിര്‍ത്തല്‍ വിജയകരം; അഫ്ഗാനില്‍ സമാധാനം പുലരുന്നതിന്റെ സൂചനകള്‍

വര്‍ഷങ്ങളായി ആഭ്യന്തരയുദ്ധങ്ങളില്‍ പൊറുതിമുട്ടുന്ന അഫ്ഗാന്‍ സമാധാന പാതയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. എപ്പോഴും സംഘര്‍ഷഭരിതമായ താലിബാന്റെ സ്വാധീനം ശക്തമായ കുന്ദ്‌സ് നഗരത്തില്‍ അഫ്ഗാന്‍ പതാക പാറിപ്പറക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സാധാരണ താലിബാന്‍ നഗരം പിടിക്കുന്നതിന് മുന്നോടിയായി വെള്ളയും കറുപ്പും നിറത്തിലുള്ള ബാനര്‍ സ്ഥാപിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണയാണ് താലിബാന്‍ അത്തരത്തില്‍ ചെയ്തിട്ടുള്ളതെന്ന് ഒരു പോലിസുകാരന്‍ പറഞ്ഞു. തന്റെ പിറകിലുള്ള സ്‌ക്വയറിന്റെ ഒരു കോണില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ കലാപകാരികള്‍ നടത്തിയ  ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പോസ്റ്ററായി പതിപ്പിച്ചിരുന്നുവെന്ന് അദേഹം പറഞ്ഞു. 

എന്നാല്‍ ഇപ്പോള്‍ റൗണ്ടബൗട്ടില്‍ സമാധാന സൂചികയാണ് അവതരിപ്പിച്ചിരിക്കുന്നത്. നൂറ് യുവാക്കള്‍ ചേര്‍ന്ന് സമാധാനസന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അവതരണം നടത്തി. ഐ ലവ് യൂ ' എന്നെഴുതിയ ബലൂണുകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ദേശീയഗാനം പാടിയാണ് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. ഞങ്ങള്‍ സമാധാനത്തിന് പിന്തുണ നല്‍കുന്നുവെന്ന് പരിപാടിയില്‍ പങ്കെടുത്ത സാഹിദ് എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി കുന്ദുസും രാജ്യമാകെയും ശാന്തിയിലൂടെയാണ് മുമ്പോട്ട് പോകുന്നത്. എന്നെന്നേക്കുമായി വെടിനിര്‍ത്തലിന് ആഗ്രഹിക്കുകയാണ് തങ്ങളെന്ന് ജനങ്ങള്‍ പറഞ്ഞു.

താലിബാനും അഫ്ഗാന്‍ സൈന്യവും യുഎസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സേനയും ഏഴ് ദിവസത്തേക്ക് പരസ്പരം അക്രമിക്കില്ലെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്  അഫ്ഗാനില്‍ അക്രമങ്ങള്‍ അവസാനിക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ഈ കാലയളവ് വിജയകരമായി പൂര്‍ത്തിയാകുന്നതിന് പിന്നാലെ  ശനിയാഴ്ച ഖത്തറില്‍ വെച്ച് യുഎസും താലിബാനും കരാറില്‍ ഒപ്പുവെക്കാനൊരുങ്ങുകയാണ്. അല്‍ഖ്വയ്ദ പോലുള്ള ഗ്രൂപ്പുകളെ തങ്ങളുടെ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് താലിബാനില്‍ നിന്നുള്ള ഉറപ്പിന് പകരമായി യുഎസ് സൈന്യത്തെ പിന്‍വലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്്.സമയക്രമം തീരുമാനിച്ചാണ് സൈന്യത്തെ പിന്‍വലിക്കുക.

അമേരിക്കയുടെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സമാധാന പ്രക്രിയയിലെ പ്രധാന സംഭവമായിരിക്കും ഇത്. യുദ്ധത്തില്‍ പൊറുതിമുട്ടിയിരുന്ന അഫ്ഗാന്‍ ജനതയ്ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായിരിക്കും വരാനിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഖുന്ദുസിന്റെ പ്രാന്തപ്രദേശങ്ങളില്‍ രൂക്ഷമായ യുദ്ധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താലിബാന്റെ നിയന്ത്രണത്തിലായിരുന്ന താലൂക്ക ഗ്രാമം സര്‍ക്കാര്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. 

Latest News